നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നലെ കണ്ട ഒരു വാർത്തയാണ് ഈ വീഡിയോ ചെയ്യാൻ വീണ്ടും പ്രേരിപ്പിച്ചത് അതായത് ഈ വെക്കേഷൻ സമയമാണ് വീടും പൂട്ടി പോകുന്ന ആളുകൾ ഒരുപാടുണ്ട് എന്നാൽ ഇന്നലെ കണ്ട വാർത്ത ഇതാണ് പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് വൻ കവർച്ച വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനാണ് കവർന്നത് പൊന്നാനി ഐശ്വര്യ തിയേറ്ററിന് സമീപത്ത് താമസിക്കുന്ന ഒരാളുടെ വീട്ടിലാണ് ഈ മോഷണം നടന്നത്.
ശനിയാഴ്ച വീട് വൃത്തിയാക്കാൻ ആയിട്ട് എത്തിയ ജോലിക്കാരിയാണ് വീടിന്റെ പിൻഭാഗത്തെ ഗേറ്റ് തകർത്തു നിലയിൽ കണ്ടെത്തിയത് അകത്തു കയറിയപ്പോൾ അലമാരയും മറ്റും തുറന്ന നിലയിൽ കണ്ടു വീട്ടിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ ഒക്കെ മോഷ്ടാക്കൾ കൊണ്ടുപോയിട്ടുണ്ട് ഉടൻതന്നെ വീട്ടുകാരെ വിവരവും അറിയിച്ചു തുടർന്ന് പോലീസിൽ പരാതി നൽകി എന്നാണ് പറയപ്പെടുന്നത്.
ഇതിൽ ഈ കുടുംബം ദുബായിലാണ് ഇപ്പോൾ താമസിച്ചു വരുന്നത് വലിയ രീതിയിലുള്ള മോഷണമാണ് നടന്നത് അതായത് ഞാൻ പറഞ്ഞു വരുന്നത് കേരള പോലീസിനെ ഇപ്പോൾ ഉള്ള ഒരു ആപ്പിനെ കുറിച്ചിട്ടാണ് ഇതിൽ നിങ്ങൾ വീട് ലോക്ക് ചെയ്തു പോകുകയാണ് എങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിങ്ങൾക്ക് വിവരം അറിയിക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.